മകൻ അമ്മയെ കഴുത്തറത്തു കൊന്ന സംഭവം ;പ്രതി ക്രിസ്റ്റിയെ കൊളക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

മകൻ അമ്മയെ കഴുത്തറത്തു കൊന്ന സംഭവം ;പ്രതി ക്രിസ്റ്റിയെ കൊളക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.



കേളകം: മകൻ  അമ്മയെ  കഴുത്തറത്തു കൊന്ന സംഭവത്തിൽ പ്രതി ക്രിസ്റ്റിയെ  കൊളക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാവൂർ ഡിവൈഎസ്‌പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്‌ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള   സംഘമാണ് പ്രതിയെ  ബുധനാഴ്ച്ച വൈകുന്നേരം മൂന്നരയോടെ കൊല നടന്ന വീട്ടിലെത്തിച്ച്  തെളിവെടുപ്പ് നടത്തിയത്.
 ഏപ്രിൽ 24ന് രാത്രിയാണ്   കേളകത്ത് മൊണാലിസ ബ്യൂട്ടി പാർലർ നടത്തുന്ന താന്നിക്കുന്നിലെ ഗീതമ്മയെ (50) മയക്കുമരുന്നിനടിമയായ  മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത്  കൊലപ്പെടുത്തിയത്.
എസ് ഐമാരായ മുഹമ്മദാലി, റോബിൻസൺ,  സി.വി. ഗംഗാധരൻ, എ.എ സ് ഐ മാരായ  സിജു ജോണി, കെ. ശ്രീജിത്ത്, റംലാബീവി, വികാസ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ   എം.വി. ജിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിധിൻ ചാക്കോ, രജനി രാജ് എന്നിവരടങ്ങിയ പോലീസ് സംഘത്തിന്റെ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.