തളിപ്പറമ്പില്‍ ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറച്ച കോണ്‍ഗ്രസിന്റെ യുവമുഖം; ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും വിറപ്പിച്ച മുന്നേറ്റം നടത്തി; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയില്‍ സ്ഥിരാംഗമായ പ്രവര്‍ത്തകന്‍; പിണറായിയെ വിറപ്പിക്കുന്ന വി.പി. അബ്ദുല്‍ റഷീദിനെ അറിയാം


തളിപ്പറമ്പില്‍ ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറച്ച കോണ്‍ഗ്രസിന്റെ യുവമുഖം; ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും വിറപ്പിച്ച മുന്നേറ്റം നടത്തി; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയില്‍ സ്ഥിരാംഗമായ പ്രവര്‍ത്തകന്‍; പിണറായിയെ വിറപ്പിക്കുന്ന വി.പി. അബ്ദുല്‍ റഷീദിനെ അറിയാം




കണ്ണൂര്‍: കേരളം ഉറ്റുനോക്കുന്ന ധര്‍മടം പോരാട്ടത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിക്ക് സമാനമായ മുന്നേറ്റമാണ് വി പി അബ്ദുള്‍ റഷീദ് എന്ന യുവമുഖം നടത്തിയത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു കൊണ്ട് കോണ്‍ഗ്രസിലെ യുവതുര്‍ക്കി വി.പി. അബ്ദുല്‍ റഷീദ് ലീഡ് നേടിയത്. അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ പിണറായി വിജയന്‍ 1090 വോട്ടുകള്‍ക്ക് പിന്നിലാണ്. 27869 വോട്ടുകള്‍ നേടി റഷീദ് മുന്നേറുമ്പോള്‍ പിണറായിക്ക് നേടാനായത് 26779 വോട്ടുകള്‍ മാത്രമാണ്. ഇത് വെറും ഒരു ലീഡല്ല, സി.പി.എമ്മിന്റെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് നടത്തുന്ന അപ്രതീക്ഷിത മിന്നലാക്രമണമാണ്.

ഇടതുകോട്ടയായ തളിപ്പറമ്പില്‍ 2021-ല്‍ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറച്ചുകൊണ്ടാണ് റഷീദ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. അന്ന് തോറ്റെങ്കിലും ഗോവിന്ദന്‍ മാസ്റ്ററെ വിറപ്പിച്ച റഷീദിനെ പാര്‍ട്ടി ഏല്‍പ്പിച്ചത് ഇതിലും വലിയൊരു ദൗത്യമായിരുന്നു. കെ. സുധാകരനോ ഷാഫി പറമ്പിലോ എത്തുമെന്ന് കരുതിയ ധര്‍മടത്തേക്ക് യുവരക്തമായ റഷീദിനെ അയച്ച ഹൈക്കമാന്‍ഡ് തീരുമാനം ഇപ്പോള്‍ ശരിയാണെന്ന് തെളിയുകയാണ്. പിണറായി വിജയനെന്ന അതികായനെ സ്വന്തം മണ്ണില്‍ പിന്നിലാക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വാട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ തന്നെ 733 വോട്ടിന്റെ ലീഡുമായി റഷീദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാം റൗണ്ടില്‍ ഇത് 2523 ആയി ഉയര്‍ന്നു. സി.പി.എമ്മിന്റെ ഉറച്ച ബൂത്തുകളില്‍ പോലും യു.ഡി.എഫ് മേധാവിത്തം നേടുന്നത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ആകെ 15 റൗണ്ടുകള്‍ എണ്ണാനുള്ളതില്‍ ഇനി 10 റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്. എങ്കിലും ആദ്യഘട്ടത്തിലെ ഈ മുന്നേറ്റം സി.പി.എമ്മിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്.

ധര്‍മടത്തെ അവസ്ഥ മാത്രമല്ല സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, പി. പ്രസാദ് തുടങ്ങി പ്രമുഖരെല്ലാം ഇപ്പോള്‍ പിന്നിലാണ്. ബേപ്പൂരില്‍ പി.എ. മുഹമ്മദ് റിയാസ് മാത്രമാണ് ലീഡ് നിലനിര്‍ത്തുന്ന ഏക ആശ്വാസം.

പലയാട് ക്യാമ്പസിലെ പഠനകാലത്ത് ഒരു വര്‍ഷത്തോളം പോലീസ് സുരക്ഷയില്‍ കഴിഞ്ഞാണ് റഷീദ് നിയമപഠനം പൂര്‍ത്തിയാക്കിയത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ശീലിച്ച റഷീദിന് ധര്‍മടം ഒരു വെല്ലുവിളിയായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരാംഗമായിരുന്ന ഈ യുവനേതാവ് ഇപ്പോള്‍ പിണറായി വിജയനെന്ന 'ക്യാപ്റ്റനെ' തന്നെ വെള്ളം കുടിപ്പിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവുമാണ്. ധര്‍മടം മണ്ഡലത്തിലെ പലയാട് കാമ്പസിലായിരുന്നു നിയമപഠനം. ഒരു വര്‍ഷം പൊലീസ് സുരക്ഷയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ആറു വര്‍ഷമായി ധര്‍മടം നിയോജക മണ്ഡലത്തിലെ പോതുവാച്ചേരിയില്‍ ആണ് സ്ഥിരതാമസം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയില്‍ സ്ഥിരാംഗമായിരുന്നു