ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മിനായിൽ നിര്യാതയായി

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനിടെ കണ്ണൂർ സ്വദേശിനി മിനായിൽ നിര്യാതയായി


റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിനി ചീലൻ ബാവുവളപ്പിൽ ശരീഫ (60) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ‘വിത്തൗട്ട് മഹറം’ വിഭാഗത്തിലാണ് ഇവർ വിശുദ്ധ ഭൂമിയിൽ എത്തിയത്.</p><p>മിനായിൽ വെച്ചായിരുന്നു അന്ത്യം. മരണാനന്തര നടപടികൾ സൗദി അധികൃതരുടെയും ഹജ്ജ് വളൻറിയർമാരുടെയും നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ അസീം അറിയിച്ചു