സർക്കാർ അവധിയുടെ മറവിൽ പട്ടുവത്ത് നെൽവയലുകൾ മണ്ണിട്ട് നികത്തുന്നു
തളിപ്പറമ്പ:ജില്ലയിലെ നെല്ലറയായ പട്ടുവത്ത് വയലുകൾ മണ്ണിട്ട് നികത്തുന്നു.വൻ കുന്നുകൾ ഇടിച്ച് മണ്ണെടുത്താണ് നെൽകൃഷി നടത്തുന്ന വയലുകൾ നികത്തി വരുന്നത്.പട്ടുവം മംഗലശേരി നവോദയ ക്ലബ്ബിനു സമീപത്തെ വയലുകളാണ് വ്യാപകമായി മണ്ണിട്ട് നികത്തി വരുന്നത് .
മംഗലശേരി - കരിക്കാൽ റോഡിലെ വൻ കുന്നാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കുന്നത്.
ഇവിടെ നിന്നും ടിപ്പർ ലോറിയിലാണ് മണ്ണ് കയറ്റി നെൽ വയലുകളിൽ എത്തിച്ച് നികത്തി വരുന്നത് .സർക്കാർ അവധി ദിവസങ്ങളിലെ മറവിലാണ് ടിപ്പറിൽ മണ്ണെത്തിച്ച് വയലുകളിൽ നിക്ഷേപിക്കുന്നത്.
മംഗലശേരിയിൽ വയലുകൾ മണ്ണിട്ട് നികത്തി വരുന്നത് ശ്രിയിൽ പ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം തളിപ്പറമ്പ് റവന്യു ഡിവിഷണൽ ഓഫീസർക്ക് ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് നല്കുമെന്ന് പട്ടുവം കൃഷി ഓഫീസർ രാഗിഷ രാംദാസ് പറഞ്ഞു .
മണ്ണിട്ട് നികത്തുന്ന മംഗലശേരിയിലെ വയൽ പ്രദേശം പട്ടുവം വില്ലേജ് ഓഫീസർ വി ശോഭ, ഫിൽഡ്
അസിസ്റ്റൻറ് മാരായ വി വി സുരേന്ദ്രൻ,എ പ്രമോദ് എന്നിവർ സന്ദർശിച്ചു. വയൽ മണ്ണിട്ട് നികത്തുന്നതിനെതിരെ ഉടമകൾക്ക് സ്റ്റോപ്പ് മെമ്മോ നല്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പട്ടുവം വില്ലേജ് ഓഫിസർ വി ശോഭ അഭിപ്രായപ്പെട്ടു.
