
കൽപ്പറ്റ: വയനാടിന്റെ ഹൃദയമായ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി. സിദ്ദിഖ് വമ്പൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ 13 റൗണ്ട് പിന്നിടുമ്പോൾ സിദ്ദിഖിന്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി ഏഴിരട്ടിയോളം വർദ്ധിപ്പിച്ചാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തുന്നത്.(T Siddique Victory Kalpetta, Wayanad Election Results 2026)
ടി. സിദ്ദിഖ് (യുഡിഎഫ്): 76,978, പി.കെ. അനിൽ കുമാർ (എൽഡിഎഫ്): 40,933, പ്രശാന്ത് മലവയൽ (എൻഡിഎ): 15,639 എന്നിങ്ങനെയാണ് നില. മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖിനെതിരെ ഉയർന്ന കൂക്കുവിളികൾ മണ്ഡലത്തിൽ വലിയ ചർച്ചയായിരുന്നു. ഇത് സിദ്ദിഖിനോടുള്ള ജനവികാരമാണെന്ന് എൽഡിഎഫ് പ്രചരിപ്പിച്ചെങ്കിലും, ഫലം വന്നപ്പോൾ ജനങ്ങൾ സിദ്ദിഖിനൊപ്പം നിന്ന കാഴ്ചയാണ് കാണുന്നത്.
തുരങ്കപാതയുൾപ്പെടെയുള്ള വികസന പദ്ധതികൾ ഉയർത്തിക്കാട്ടി എൽഡിഎഫ് വോട്ടുതേടിയെങ്കിലും മണ്ഡലത്തിലെ വികാരത്തെ മറികടക്കാൻ അവർക്കായില്ല.ടി സിദ്ദിഖ് മണ്ഡലത്തിൽ തന്റെ വ്യക്തിപ്രഭാവം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്
