സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല രോഗം രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കോഴിക്കോട് ജില്ലയില്‍ മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബത്തേരിയില്‍ ഷിഗെല്ല സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷയില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശുദ്ധീകരിച്ച ജലം മാത്രമേ ഹോട്ടലുകളില്‍ അടക്കം കൊടുക്കാവൂ.ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കര്‍ശനമാക്കും രോഗം പകരാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണംമെന്ന് മന്ത്രി പറഞ്ഞു
