തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍



തിരുവനന്തപുരം:നവജാത ശിശു മരിച്ചു. നെടുമങ്ങാട് -പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ മകള്‍ 22 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവൂ.

കുഞ്ഞിന്റെ മൃതദേഹം ഇപ്പോള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ദേഹം മുഴുവന്‍ മഞ്ഞ നിറത്തിലാണ് കാണപ്പെട്ടത്. നിലവില്‍ മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം