സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം: വാളയാറില്‍ കര്‍ഷകന്‍ മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം: വാളയാറില്‍ കര്‍ഷകന്‍ മരിച്ചു



വാളയാര്‍: വാളയാറില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന കര്‍ഷകന്‍ മരിച്ചു. വാളയാര്‍ പുലാമ്പാറ മാരിമുത്തുവാണ് (64) മരിച്ചത്. മെയ് 26ന് പുലര്‍ച്ചെ ആറിന് വീടിനു മുന്നില്‍നിന്നാണ് പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്തെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് മടങ്ങുന്നതിനിടെ മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു.

പുതുശേരിയിലെ സര്‍പ്പ വളന്റിയറായ സഹോദരന്‍ മയില്‍സ്വാമിയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ. വിശാലാക്ഷി. മക്കള്‍: ഈശ്വരന്‍, പൊന്നുസ്വാമി. മരുമകള്‍: അഫ്രിയ.