ആലക്കോട് മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

ആലക്കോട് മഞ്ഞപ്പുല്ലിൽ 
ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്


ആലക്കോട് :  ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർക്കുമാണ് പരിക്കേറ്റത്. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു