ഇരിട്ടി ട്രൈബൽ ഹോസ്റ്റലിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി; അന്വേഷണം
ഊർജ്ജിതമാക്കി പോലീസ്
ഇരിട്ടി: ട്രൈബൽ ഹോസ്റ്റലിൽ നിന്ന് 17 ഉം 15 വയസ്സും പ്രായമുള്ള രണ്ട് പെൺകുട്ടികളെ കാണാതായയി പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് ഇരിട്ടി–തളിപ്പറമ്പ് ഭാഗത്തേക്കാണ് ഇരുവരും പോയതെന്നാണ് നിഗമനം. ഹോസ്റ്റൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടികളെ കണ്ടെത്തുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ പരിശോധനയും വിവരശേഖരണവും തുടരുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇരിട്ടി പോലീസിലോ സമീപത്തെ പോലീസ് സ്റ്റേഷനിലോ ഉടൻ വിവരം അറിയിക്കണമെന്ന് പോലീസ് അധികൃതർ അഭ്യർഥിച്ചു.
