പിതാവ് അപകടത്തിൽ മരിച്ചു; പിന്നാലെ നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍

പിതാവ് അപകടത്തിൽ മരിച്ചു; പിന്നാലെ നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍



തൃശ്ശൂരിൽ നവജാത ശിശുവിനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂർ വെള്ളറക്കാട് തറമേൽഞാലിൽ സുധീഷ്-മനുരാധ ദമ്പതികളുടെ 18 ദിവസം പ്രായമുള്ള മകളാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാൽ തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ കുടുംബത്തിന് ഇരട്ടദുരന്തമായാണ് ഈ മരണം എത്തിയത്, കാരണം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിന്റെ പിതാവ് സുധീഷ് വാഹനാപകടത്തിൽ മരണപ്പെട്ടത്