ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

ഇരിക്കൂര്‍ : കുയിലൂര്‍ താഴ് വാരം ബസ് സ്റ്റോപ്പിനു സമീപം ലക്ഷ്മീപുരത്തില്‍ കല്യാട് താഴത്തു വീട്ടില്‍ മോഹനന്‍ നമ്പ്യാര്‍ (83) അന്തരിച്ചു. വേങ്ങയില്‍ രയരപ്പന്‍ നായനാരുടെയും കല്യാട് താഴത്ത് വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്.
മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം റിട്ട. ജീവനക്കാരനാണ്. ഭാര്യ : പൊന്മലേരി കോറോത്ത് ലക്ഷ്മിക്കുട്ടിയമ്മ, മക്കള്‍ : ഗിരീഷ് മോഹന്‍ ( പ്രിന്‍സിപ്പാള്‍, തലശ്ശേരി കാവുംഭാഗം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) , ഗണേഷ് മോഹന്‍ ബ്ര്യൂറോ ചീഫ് . ജന്മഭൃമി കണ്ണൂര്‍), ഗോപേഷ് മോഹന്‍ ( എവിറ്റാസ്, മുംബൈ). ഗോപീഷ് മോഹന്‍ (ക്ലാര്‍ക്ക്, മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം). മരുമക്കള്‍: ശ്രീലത. സോണിമ, സുപ്രിയ, രജിന. സംസ്‌ക്കാരം പിന്നീട്. ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ടും ആര്‍എസ്എസ് ,ജനസംഘം പ്രവര്‍ത്തകനുമായിരുന്നു.
