ശാസ്താംകോട്ട∙ റീൽസ് ചിത്രീകരണത്തിനിടെ ഹാൻഡിലുകൾ പരസ്‌പരം തട്ടി ബൈക്കുകളുടെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്നു മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ഹാൻഡിലുകൾ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു.

ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്‌റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറി. ഗുരുതരമായി പരുക്കേറ്റ 3 യുവാക്കളെ ശാസ്‌താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു