പാലക്കാട് അരുംകൊല; വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി


പാലക്കാട് അരുംകൊല; വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ അരുംകൊല. വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു. സുകുമാരന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.