മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം "ചിറക് നേതൃ ക്യാമ്പ് " സംഘടിപ്പിച്ചു
ഇരിട്ടി:
മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം "ചിറക് നേതൃ ക്യാമ്പ് " ഇരിട്ടി എംടു എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യും മണ്ഡലം നിരീക്ഷകനുമായ മൻസൂർ ഇരിക്കൂർ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സവാദ് പെരിയത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട് വിഷയാവതരണം നടത്തി.
ഷഹീർ മാസ്റ്റർ കീഴ്പ്പള്ളി, ഉനൈസ് വെളിയമ്പ്ര, മഹറൂഫ് ഇരിട്ടി, ആസിഫ് അടക്കാത്തോട്, റബീഹ് പേരാവൂർ, ഷഹീർ പുന്നാട്, ഇജാസ് ആറളം,ഇ കെ ഷഫാഫ്, ഫഹദ് പുഴക്കര,ശമൽ വമ്പൻ,സാദിക്ക് ഇരിട്ടി, കെ എം നൗഫൽ
മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം സ്വാഗതവും ട്രഷറർ അസ്‌ലം മൗലവി നന്ദിയും പറഞ്ഞു
