തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസില്‍ പ്രതിയായ ഏബല്‍ അഗസ്റ്റിനെതിരെ അഞ്ച് എഫ് ഐ ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ആണ് നടപടി

ഏബല്‍ അഗസ്റ്റിനെതിരെ അഞ്ച് എഫ്‌ഐആര്‍ കൂടി; മെഡിക്കല്‍ കോളേജ് മോര്‍ഫിംഗ് കേസില്‍ കൂടുതല്‍ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസില്‍ പ്രതിയായ ഏബല്‍ അഗസ്റ്റിനെതിരെ അഞ്ച് എഫ് ഐ ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ആണ് നടപടി. വയനാട് സ്വദേശിയായ ഏബലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആണ് പൊലീസ് നീക്കം.

എട്ടു വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയത്. പിന്നാലെയാണ് ഏബലിനെതിരെ അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടി പരാതിയുമായി എത്തിയത്. എല്ലാവരുടെയും പരാതികളില്‍ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, ഒരു കുറ്റകൃത്യമായതിനാല്‍ പല എഫ്ഐആര്‍ ഇടാന്‍ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. നിരവധി വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എബലിന്റെ ഫോണിലുണ്ടെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് വിദ്യാര്‍ഥിനികള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയത്