സെക്രട്ടറിയേറ്റിന് മുന്നിൽ 'മണ്ണ് തിന്ന്' എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം, നിയമനം നടക്കുന്നില്ലെന്ന് ആരോപണം

സെക്രട്ടറിയേറ്റിന് മുന്നിൽ 'മണ്ണ് തിന്ന്' എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം, നിയമനം നടക്കുന്നില്ലെന്ന് ആരോപണം
തിരുവനന്തപുരം: നിയമനം നടക്കാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. ഇന്ന് 11 മണിയോടെയാണ് ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോ​ഗാർഥികൾ സമരവുമായി വീണ്ടും രം​ഗത്തെത്തിയത്. ഇടത് സർക്കാറിന്റെ അവസാന കാലത്തും ഉദ്യോ​ഗാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു.</p><p>2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.</p><p>കഴിഞ്ഞ വർഷം മെയ് 31നാണ് എൽപി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. എന്നാൽ ലിസ്റ്റ് വന്ന് ഒരു വർഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിച്ച്, വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോ​ഗാർഥികൾ ആവശ്യപ്പെടുന്നു