കാസർകോട്പനത്തടി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു; അപകടം ടിപ്പർ ലോറി ഇടിച്ച്

കാസർകോട്പനത്തടി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു; അപകടം ടിപ്പർ ലോറി ഇടിച്ച് 


കാസർകോട്: പനത്തടി സ്വദേശിയായ മലയാളി യുവാവ് ബംഗളൂരുവിൽ വെച്ചുണ്ടായ ദാരുണമായ ബൈക്കപകടത്തിൽ മരണപ്പെട്ടു (Nipin Dies Bengaluru Bike Accident). പനത്തടി പുലിക്കടവിലെ പ്രകാശിന്റെയും പനത്തടിയിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തിവരുന്ന ലക്ഷ്മിയുടെയും മകൻ നിപിൻ (30) ആണ് മരിച്ചത്. ദീർഘനാളായി ബംഗളൂരുവിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു നിപിൻ.

തന്റെ ഔദ്യോഗിക ജോലി കഴിഞ്ഞ് രാത്രിയോടെ താമസസ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിൽ, നിപിൻ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബംഗളൂരു പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി