നാ​ഗാലാൻഡിൽ സ്ഫോടനം; ഐഇഡി പൊട്ടിത്തെറിച്ചത് അസം റൈഫിൾസിൻ്റെ വാഹനത്തിന് സമീപം, ഒരു സൈനികന് വീരമൃത്യു, നാല് സൈനിക‍ർക്ക് പരിക്ക്

നാ​ഗാലാൻഡിൽ സ്ഫോടനം; ഐഇഡി പൊട്ടിത്തെറിച്ചത് അസം റൈഫിൾസിൻ്റെ വാഹനത്തിന് സമീപം, ഒരു സൈനികന് വീരമൃത്യു, നാല് സൈനിക‍ർക്ക് പരിക്ക്


കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക് പരിക്കേറ്റു. നാ​ഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്.</p><p>അസം റൈഫിൾസിന്റെ വാഹനത്തിന്റെ സമീപത്തായി ഐഇഡി സ്ഫോടനമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ അസം റൈഫിൾസിലെ ഒരു ജവാൻ വീരമൃത്യുവരിച്ചതായും കൊഹിമയിലെ പ്രതിരോധവകുപ്പ് പിആർഒ സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്