തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട്, ഒരു ഗഡു കൂടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു. ജൂണിലേക്കുള്ള 265.55 കോടിയാണ് അനുവദിച്ചത്. ഇത് മൂന്നാം ഗഡുവാണ് അനുവദിച്ചത്. 21 നാണ് രണ്ടാം ഗഡു അനുവദിച്ച് ഉത്തരവിറക്കിയത്. മേയ് 30നാണ് ആദ്യ ഗഡുവായ ഏപ്രിലിലെ തുക നൽകിയത്. ആകെ 3236.76 കോടിയാണ് ജനറൽ പര്‍പ്പസ് ഫണ്ടായി ബജറ്റിൽ വകയിരുത്തിയത്. ഫണ്ടില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്ന് വിമര്‍ശനത്തിനിടെയാണ് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്