പൊയ്ത്തുംകടവിൽ ഇരുപതുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ഫാത്തിമത്തിന്റെ മൊബൈൽ ഫോണും എഴുതിവെച്ചതെന്ന് കരുതുന്ന കുറിപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴു മാസം മുൻപാണ് കുടുക്കിമൊട്ട സ്വദേശി ആസിഫുമായി ഫാത്തിമത്തിന്റെ വിവാഹം കഴിഞ്ഞത്. രണ്ടു മാസം മുൻപാണ് ഗൾഫിലായിരുന്ന ഇരുവരും നാട്ടിലെത്തിയത്.
ഹംസ-ഷമീറ ദമ്പതികളുടെ മകളാണ് ഫാത്തിമത്ത് റിസ. സഹോദരൻ മൂവാരിസ്. മരണവിവരമറിഞ്ഞ് ഭർത്താവ് ആസിഫ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഫോണിലെ വിവരങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും വളപട്ടണം പോലീസ് അറിയിച്ചു

