പഴയ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ പുതിയ അക്കൗണ്ടുമായി സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയിരിക്കുകയാണ് വൈറൽ താരമായ ‘കുട്ടിസഖാവ്’ സിയാനും കൂട്ടുകാരും (Balasangham viral children). പുതിയ അക്കൗണ്ട് ഇതിനകം 10,000 ഫോളോവേഴ്‌സിന്റെ നേട്ടവും പിന്നിട്ടു.

പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ‘കുട്ടിസഖാവ്’ സിയാൻ; 10,000 ഫോളോവേഴ്‌സ് കടന്നു, കുട്ടികളെ വീഡിയോ കോൾ വിളിച്ച് പിണറായി വിജയൻ 

തിരുവനന്തപുരം: പഴയ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ പുതിയ അക്കൗണ്ടുമായി സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയിരിക്കുകയാണ് വൈറൽ താരമായ ‘കുട്ടിസഖാവ്’ സിയാനും കൂട്ടുകാരും (Balasangham viral children). പുതിയ അക്കൗണ്ട് ഇതിനകം 10,000 ഫോളോവേഴ്‌സിന്റെ നേട്ടവും പിന്നിട്ടു.

ഇതിനിടെ കുട്ടിസഖാക്കളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിലൂടെ സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കുട്ടികളുമായുള്ള ഹൃദ്യമായ സംഭാഷണത്തിന്റെ വീഡിയോ പിണറായി വിജയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

പഴയ അക്കൗണ്ട് പൂട്ടിയാലും വീണ്ടും തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് കുട്ടികൾ വീഡിയോ കോളിനിടെ പങ്കുവച്ചത്. ബാലസംഘത്തിന്റെ ഭാരവാഹികളുമായി പിണറായി വിജയൻ ഓരോരുത്തരായും പരിചയപ്പെടുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

കുട്ടികളോടുള്ള വാത്സല്യവും അവരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള പിന്തുണയും പ്രകടമാക്കുന്ന തരത്തിലായിരുന്നു സംഭാഷണം. വീഡിയോ കോൾ റെക്കോർഡിങ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പിണറായി വിജയനൊപ്പം ഭാര്യയും വീഡിയോ കോളിൽ പങ്കെടുത്തിരുന്നു