ഹിരോഷിമ - നാഗസാക്കി ദിനാചാരണത്തോടനുബന്ധിച്ച ബാല വേദി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലിയും, യുദ്ധ വിരുദ്ധ പ്രതിജ്ഞയും..
കാക്കയങ്ങാട് :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ ബാല വേദിയുടെ ആഭിമുഖ്യത്തിൽ, ഹിരോഷിമ - നാഗസാക്കി ദിനാചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 14-നു യുദ്ധ വിരുദ്ധ റാലിയും, യുദ്ധ വിരുദ്ധ പ്രതിജ്ഞയുമെടുത്തു. ബാല വേദി കൺവീനർ ശ്രീമതി സജ്‌ന സ്വാഗതം ആശംസിച്ചു. വായനശാല പ്രസിഡന്റ് സലാം പി അധ്യക്ഷത വഹിച്ച ചടങ്ങ് രണ്ടാം വാർഡ് മെമ്പർ ശ്രീ. സി എച് ശിഹാബ് ഉത്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി യൂനുസ് പാണംബ്രോൻ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഹ്‌റൂഫ്. സി. നന്ദി ആശംസിച്ചു.
