ആറളം മുസ്ലിം ജമാഅത്ത് ഭരണസമിതിനബിദിനാഘോഷത്തോടനുബന്ധിച്ച് സ്വാഗത സംഘത്തിൻ്റെയും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ആഗസ്റ്റ് 16 ഞായറാഴ്‌ച രാവിലെ 9.30 മുതൽ 1 മണി വരെ ആറളം MIM LP സ്കൂ‌ളിൽ വെച്ച് നടക്കും.

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും



ഇരിട്ടി :ആറളം മുസ്ലിം ജമാഅത്ത് ഭരണസമിതി
നബിദിനാഘോഷത്തോടനുബന്ധിച്ച് സ്വാഗത സംഘത്തിൻ്റെയും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും
ആഗസ്റ്റ് 16 ഞായറാഴ്‌ച രാവിലെ 9.30 മുതൽ 1 മണി വരെ ആറളം MIM LP സ്കൂ‌ളിൽ വെച്ച് നടക്കും.

തലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയിലെ വിദഗ്‌ധ ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകും.

തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിൽ വെച്ച് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുക്കും.

ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് കോംട്രസ്റ്റ് നേത്രസംരക്ഷണ ആശുപത്രിയിൽ നിന്നുള്ള തിമിര ശസ്ത്രക്രിയയും, തിരിച്ചു പോകുമ്പോൾ വീട്ടിൽ നിന്ന് ഉപയോഗിക്കാനുള്ള മരുന്ന്, പൊടിപടലങ്ങളിൽ നിന്നും കണ്ണ് സംരക്ഷിക്കാനുള്ള കറുത്ത കണ്ണട എന്നിവ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.


വിവരങ്ങൾക്ക് : 8152040078, 9946582234