പത്താംക്ലാസ് വിദ്യാര്‍ഥിനി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യ ചെയ്തത് 16കാരി റിദാ ഫാത്തിമ

പാലക്കാട് : പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നങ്കോട് പാലക്കണിവീട്ടില്‍ റഷീദ്-സാബിറ ദമ്പതിമാരുടെ മകള്‍ റിദ ഫാത്തിമയാണ് (16) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് വീടിനോടുചേര്‍ന്നുള്ള പുറത്തെ കുളിമുറിയിലാണ് സംഭവം. കുളിക്കാന്‍കേറി ഏറെനേരമായിട്ടും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സംഭവം കാണുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തച്ചമ്പാറ ദേശബന്ധു സ്‌കൂളിലാണ് റിദ പഠിക്കുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.
