ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര



ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്,സൈന്യത്തിലേയും കേന്ദ്ര സായുധ പോലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

13 മരണാനന്തരം ഉള്‍പ്പെടെ 78 പേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. ഒന്‍പത് പേര്‍ കീര്‍ത്തിചക്രയ്‌ക്ക് അര്‍ഹരായപ്പോള്‍ അതില്‍ ഏഴ് പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഒരു മരണാനന്തരം ഉള്‍പ്പെടെ 19 പേര്‍ ശൗര്യചക്രയ്‌ക്ക് അര്‍ഹരായി. 36 പേര്‍ സേനാ മെഡലുകള്‍ക്കും മൂന്ന് പേര്‍ നാവിക സേനാ മെഡലുകള്‍ക്കും അഞ്ച് പേര്‍ വ്യോമസേനാമെഡലുകള്‍ക്കും അര്‍ഹരായി.

ലെഫ്റ്റനന്റ് കേണല്‍ മാനിയോ ഫ്രാന്‍സിസ് പിഎഫ്, മേജര്‍ ജിതേന്ദ്ര രതീ എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി ഹവില്‍ദാര്‍ ഗജേന്ദ്ര സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ ജഗ്ബീര്‍ സിങ്, എസ്ജി കോണ്‍സ്റ്റബിള്‍ ജസ്വന്ത് സിങ്, എസ്ജി കോണ്‍സ്റ്റബിള്‍ ബല്‍വീന്ദര്‍ സിങ്, എസ്ജി താരിഖ് ഹുസൈന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ്, എസ്ടിഎഫ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ എന്നിവര്‍ക്കും കീര്‍ത്തി ചക്ര സമര്‍പ്പിക്കും.

മേജര്‍ പരംവീര്‍, മേജര്‍ തരുണ്‍ വാസുദേവന്‍, മേജര്‍ കേശവ് കുമാര്‍, മേജര്‍ ഗൗരവ് സിങ് ബ്രിജ്വാള്‍, മേജര്‍ വിപീന്‍ കുമാര്‍, നായബ് സുബേദാര്‍ ശങ്കര്‍ റാം, നായബ് സുബേദാര്‍ ദബ്ബല്‍ സിങ് ബിഷ്ത്, ഹവില്‍ദാര്‍ ജഗത്തര്‍ സിങ്, ലാന്‍സ് നായിക് നരേന്ദര്‍ സിന്ധു (മരണാനന്തരം), ലാന്‍സ് നായിക് കപില്‍ ദേവ്, ശിപോയ് ജാസ്വിന്ദര്‍ സിങ്, ലെഫ്റ്റനന്റ് കമാന്‍ഡര്‍ ശിവം കുമാര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ സുധീര്‍ കുമാര്‍, ഡിവൈഎസ്പി ധീരജ് സിങ് കട്ടോച്ച്, ഇന്‍സ്പെക്ടര്‍ അജയ് സിങ് ചിബ്, ഡിവൈഎസ്പി സുഖ്‌വീര്‍ സിങ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നിയാസ് അഹമ്മദ്, ഡെപ്യൂട്ടി കമാന്‍ഡന്റ് അഞ്ജനി കുമാര്‍, കോണ്‍സ്റ്റബിള്‍ ദീപക് സാഹ് എന്നിവരാണ് ശൗര്യചക്രയ്‌ക്ക് അര്‍ഹരായത്.