വായ്പ നൽകി വാങ്ങിയ ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ ഇംഎംഎ മുടങ്ങിയാൽ ഇനി വായ്പ നൽകിയ സ്ഥാപനത്തിന് വ്യക്തികളുടെ ഫോണുകൾ ഭാ​ഗികമായി ലോക്ക് ചെയ്യാൻ സാധിക്കും. 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനത്തിനുള്ള ചട്ടം ഇക്കഴിഞ്ഞ ദിവസം ആർബിഐ ‌പുറത്തിറക്കി കഴിഞ്ഞു.

ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്കാവും! ചട്ടം പുറത്തിറക്കി ആർബിഐ



എത്ര വില കൂടിയ ഫോണും ഏറ്റവും എളുപ്പത്തിൽ സാധാരണക്കാരന്റെ കൈയിലെത്തിക്കും അതാണ് ഇഎംഐ കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം. ‍‍എന്നാൽ, സാധാരണക്കാരന് സൗഭാ​ഗ്യമെന്ന് വിചാരിക്കുന്ന ഈ സിസ്റ്റം ഇപ്പോൾ വലിയ പുലിവാലാവുകയാണ്.

വായ്പ നൽകി വാങ്ങിയ ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ ഇംഎംഎ മുടങ്ങിയാൽ ഇനി വായ്പ നൽകിയ സ്ഥാപനത്തിന് വ്യക്തികളുടെ ഫോണുകൾ ഭാ​ഗികമായി ലോക്ക് ചെയ്യാൻ സാധിക്കും. 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനത്തിനുള്ള ചട്ടം ഇക്കഴിഞ്ഞ ദിവസം ആർബിഐ ‌പുറത്തിറക്കി കഴിഞ്ഞു.

മുൻപ് പല വായ്പാ സ്ഥാപനങ്ങളും ഭാ​ഗികമായി ഈ രീതി നടപ്പിലാക്കിയിരുന്നെങ്കിലും ചട്ടം വരുന്നത് ഉപയോ​ക്താക്കളെ കൂടുതൽ അപക‌ടത്തിലാക്കും. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറാൻ അധികാരം നൽകുന്ന ഈ നിയമം ആശങ്ക വർ​ധിപ്പിക്കുന്നുണ്ട്.


ലോൺ ലഭിക്കാനായി ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിലൂടെയാണ് ഫോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. എന്നാൽ, വായ്പ മുടങ്ങി 30 ദിവസം ആയാൽ സ്ഥാപനങ്ങൾക്ക് ഈ നടപടി സ്വീകരിക്കാൻ കഴിയില്ല. ഔട്ട്​ഗോയിങ്ങ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്ന് ചട്ടം നിർദേശിക്കുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫോണിൽ നിന്ന് കോൾ ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് പറയാനാവില്ല.

ഫോൺ ലോക്ക് ചെയ്യുന്നതിന് മുൻപ് ഉപയോ​ക്താവിന് നോട്ടീസ് നൽകിയിരിക്കണമെന്ന് ചട്ടം നിഷ്കർഷിക്കുന്നുണ്ട്. ഫോൺ ലോക്ക് ചെയ്യുമെന്ന് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുള്ള വായ്പാ സ്ഥാപനങ്ങൾക്ക് മാത്രമേ ഈ നടപടി സ്വീകരിക്കാൻ അധികാരമുള്ളൂ.

വായ്പ കുടിശിക അടവ് പൂർത്തിയാക്കിയാൽ ഉടൻ ഫോൺ അൺലോക്ക് ചെയ്ത് നൽകണം. ഇതിന് വീഴ്ച വരുത്തിയാൽ സ്ഥാപനം ഉപഭോക്താവിന് ഓരോ മണിക്കൂറിനും 250 രൂപ വീതം നഷ്ടപരിഹാരം നൽകണം. ലോക്ക് ചെയ്ത ഫോണിലെ വിവരങ്ങൾ ഉ‌പയോ​ഗിക്കാൻ കമ്പനികൾക്ക് അധികാരമില്ല എന്നതും മറക്കണ്ട. ഡിജിറ്റൽ തട്ടിപ്പുകൾക്ക് വളം വെക്കുന്ന പുതിയചട്ടത്തിനെതിരെ എതിർപ്പുകൾ ശക്തമാണ്