ദേശീയപാതയിൽ കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് 35 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.

കണ്ണൂർ കീച്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 35 ഓളം പേർക്ക് പരിക്ക്: 2 പേരുടെ നില ഗുരുതരം  


കണ്ണൂർ: ദേശീയപാതയിൽ കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് 35 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.(Kannur Bus Accident, Private Bus Overturns At Keecherikunnu In Kannur Around 35 Injured)

റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

അപകടം നടന്നയുടൻ പ്രദേശവാസികളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.