നോർവേ രാജാവ് ഹാരാൾഡ് അഞ്ചാമൻ അന്തരിച്ചു: മകൻ ഹാക്കോൺ പുതിയ രാജാവ്

നോർവേ രാജാവ് ഹാരാൾഡ് അഞ്ചാമൻ അന്തരിച്ചു: മകൻ ഹാക്കോൺ പുതിയ രാജാവ് 

ഓസ്‌ലോ: നോർവേയുടെ ഭരണാധികാരി ഹാരാൾഡ് അഞ്ചാമൻ രാജാവ് (89) അന്തരിച്ചു. അപൂർവ്വമായ രക്തസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഓസ്‌ലോയിലെ നാഷണൽ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് കൊട്ടാരത്തിലെ രാജകീയ പതാക പകുതി താഴ്ത്തിക്കെട്ടി.(Norways King Harald V Passes Away Aged 89 Son King Haakon To Succeed)

35 വർഷത്തോളം നോർവേയെ നയിച്ച ഹാരാൾഡ് അഞ്ചാമൻ ജനകീയനായ ഭരണാധികാരിയായിരുന്നു. സാധാരണക്കാരിയായ സോണിയ ഹരാൾഡ്സണെ വിവാഹം കഴിച്ച് രാജകീയ പാരമ്പര്യങ്ങളിൽ മാറ്റം വരുത്തിയ അദ്ദേഹം, രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒളിമ്പിക്സിൽ നോർവേയെ പ്രതിനിധീകരിച്ച കായികതാരം കൂടിയായിരുന്നു അദ്ദേഹം.

ഹാരാൾഡ് രാജാവിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ 53 വയസ്സുകാരൻ ഹാക്കോൺ നോർവേയുടെ പുതിയ രാജാവായി അധികാരമേൽക്കും. ഇതിന്റെ ഭാഗമായി അദ്ദേഹം സർക്കാരുമായി പ്രത്യേക യോഗം ചേരും. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ഉൾപ്പെടെ നിരവധി ലോകനേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.