റിസയുടെ മരണം : ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം - വിമൻ ജസ്റ്റിസ്
കണ്ണൂർ : വളപട്ടണം പൊയ്തും കടവിൽ അസ്വാഭാവിക രീതിയിൽ മരണപ്പെട്ട ഫാത്തിമറിസയുടെ വീട്ടിൽ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. കുടുംബാംഗങ്ങളോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് ശിക്ഷ നടപ്പിലാക്കുന്നത് വരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൂടെയുണ്ടാവുമെന്ന് അറിയിച്ചു. വളപട്ടണം പോലിസ് സ്റ്റേഷൻ സന്ദർശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരോട് കേസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജിത മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി ലില്ലി ജെയിംസ് , അഴീക്കോട് മണ്ഡലം കൺവീനർ അഷീറ ടി പി, വളപട്ടണം പഞ്ചായത്ത് ഭാരവാഹികളായ സക്കീന, ജാസിറ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
