യുകെയിൽ നിന്നെത്തിയ ബ്രിട്ടീഷ് പൗരൻ, വിമാനത്താവളത്തിൽ പരിശോധനയിൽ കുടുങ്ങി; പേപ്പറിൽ കലർത്തിയത് ലഹരിമരുന്ന്

യുകെയിൽ നിന്നെത്തിയ ബ്രിട്ടീഷ് പൗരൻ, വിമാനത്താവളത്തിൽ പരിശോധനയിൽ കുടുങ്ങി; പേപ്പറിൽ കലർത്തിയത് ലഹരിമരുന്ന്


<p>കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. യുകെയിൽ നിന്ന് എത്തിയ ബ്രിട്ടീഷ് പൗരനാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ പിടിയിലായത്.</p><p>യുകെയിൽ നിന്നെത്തിയ യാത്രക്കാരനെയും അദ്ദേഹത്തിന്റെ ലഗേജുകളും പതിവ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രാദേശികമായി 'ഷാബു' എന്നറിയപ്പെടുന്ന മാരക ലഹരിമരുന്നായ മെത്താംഫെറ്റമൈൻ കലർത്തിയെന്ന് സംശയിക്കുന്ന 228 എ-4 സൈസ് പേപ്പറുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്