കൊട്ടിയൂർ -പാൽചുരം - മാനന്തവാടി റോഡ് നിയന്ത്രണ വിധേയമായി തുറന്നു
ഇന്നലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയ പാൽചുരം റോഡ് നിയന്ത്രണ വിധേയമായി തുറന്നു. ശക്തമായ പോലീസ് നിരീക്ഷണത്തോടെ പാൽചുരം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
