കണ്ണൂരില്‍ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ തസ്തിക നിലനിര്‍ത്താന്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തല്‍.

കണ്ണൂരില്‍ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ തസ്തിക നിലനിര്‍ത്താന്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തല്‍. സ്‌കൂളുകള്‍ക്ക് എതിരെ കേസ് എടുക്കാന്‍ അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹാജര്‍ പട്ടിക, അഡ്മിഷന്‍ രജിസ്റ്റര്‍, ഉച്ച ഭക്ഷണ രജിസ്റ്റര്‍ എന്നിവയിലും വന്‍ തട്ടിപ്പ്. ജില്ലയിലെ ഇരുപതോളം സ്‌കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ സ്‌കൂളുകള്‍ക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് തീരുമാനം. അനുമതിക്കായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
യൂണിഫോം, പാഠപുസ്തകങ്ങള്‍,ഉച്ചഭക്ഷണം തുടങ്ങിയവയില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചില സ്‌കൂളുകള്‍ വ്യാജ രേഖ ഉണ്ടാക്കി. ഹാജര്‍ പട്ടിക, അഡ്മിഷന്‍ രജിസ്റ്റര്‍, ഉച്ച ഭക്ഷണ രജിസ്റ്റര്‍ എന്നിവയിലും വന്‍ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. വ്യാജ മേല്‍വിലാസത്തില്‍ ഉള്ള കുട്ടികള്‍ പോലും ഹാജരായതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്.
ആദ്യ ഘട്ടത്തില്‍ ക്ലാസ്സ് അധ്യാപകര്‍ക്ക് എതിരെയും പ്രധാന അധ്യാപകര്‍ക്ക് എതിരെയും കേസ് എടുക്കും. തലശേരിയിലുള്ള സ്‌കൂളില്‍ ഒരു ക്ലാസില്‍ മാത്രം 19 കുട്ടികളെയാണ് അധികമായി ചേര്‍ത്തത്. ചില വിദ്യാര്‍ഥികളെ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും കടമെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.സമ്മര്‍ദം കൊണ്ടാണ് വ്യാജ രേഖയുണ്ടാക്കിയതെന്നാണ് അധ്യാപകര്‍ പറയുന്നത്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്
