കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്ഐ; മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയം


കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്ഐ; മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയം


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ വിദ്യാർത്ഥി യൂണിയന്‍ എസ്എഫ്ഐ നിലനിര്‍ത്തി. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐക്കാണ് വിജയം. കാസര്‍ക്കോട് ജില്ലാ എക്സിക്യൂട്ടീവ് സീറ്റ് യുഡിഎസ്എഫില്‍ നിന്നും എസ്എഫ്ഐ പിടിച്ചെടുത്തു. വയനാട് ജില്ലാ എക്സിക്യുട്ടീവ് സീറ്റില്‍ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥി നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡോക്ടര്‍ ജാനകിയമ്മാള്‍ ക്യാമ്പസ് വിദ്യാര്‍ത്ഥി അശ്വിനി കെയാണ് ചെയര്‍പേഴ്സണ്‍. സെക്രട്ടറിയായി ഉദുമ ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി ശ്രീഹരി ഇയേയും തെരഞ്ഞെടുത്തു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ വിജയാഹ്ലാദ പ്രകനടത്തിനിടെ സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് ഇടപെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരേയും, യുഡിഎസ്എഫ് പ്രവര്‍ത്തകരേയും നീക്കി.കാലിക്കറ്റ് സർവകലാശാ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. ജനറൽ സീറ്റുകൾ തൂത്തുവാരി. അതേസമയം, തൃശ്ശൂർ, പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് എസ്എഫ്ഐ നിലനിർത്തി