ബാരാമതിയിൽ വീണ്ടും വിമാനാപകടം; പരിശീലന പറക്കലിനിടെ റൺവേയിൽനിന്ന് തെന്നിമാറി; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ബാരാമതിയിൽ വീണ്ടും വിമാനാപകടം; പരിശീലന പറക്കലിനിടെ റൺവേയിൽനിന്ന് തെന്നിമാറി; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു


പൂണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു. റൺവേയിൽനിന്ന് തെന്നിനീങ്ങിയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്നും വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു.</p><p>ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് സംഭവം. പരിശീലന പറക്കലിനായുള്ള സ്വകാര്യ കമ്പനിയുടെ VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ ഇത് പരാജയപ്പെടുകയും പിന്നാലെ റൺവേയിൽ നിർത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് വിമാനം റൺവേയുടെ പുറത്തേക്ക് തെന്നിമാറി തകർന്നുവീണത്.</p><p>ക്യാപ്റ്റൻ ചിരാ​ഗ് ശശികാന്ത്, കേഡറ്റ് അഭിജിത് ജുന്ദ്ര എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കുകളൊന്നും ഇല്ലെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ സന്ദീപ് സിങ് ​ഗിൽ അറിയിച്ചു.</p><p>കഴിഞ്ഞ ജനുവരിയിൽ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ അടക്കം അഞ്ചുപേർ മരിച്ചത്. ഇതിനുപിന്നാലെ ബാരാമതിയിൽ മറ്റൊരു സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകർന്നുവീണ സംഭവവുമുണ്ടായി. മേയ് 13-നായിരുന്നു ഈ സംഭവം.