ഫറോക്കില്‍ എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വില്‍പ്പന; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഫറോക്കില്‍ എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ യുവാവാണ് പിടിയിലായത്. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് എംഡിഎംഎയും എയര്‍ പിസ്റ്റളും ഹാന്‍ഡ് കഫും പൊലീസ് എസ്‌ഐ ഐഡി കാര്‍ഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാന്‍സാഫ് എസ്‌ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്‌ഐ ചമഞ്ഞ് ലഹരി വില്പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്‍പ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരില്‍ നിന്നും പണം തട്ടിയെന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
