ദോഹ: കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. കണ്ണൂർ മാട്ടൂൽ മടക്കര സ്വദേശി മുഹമ്മദ് ജാസിർ (24) ആണ് മരിച്ചത്. ഗറാഫയിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന ജാസിർ ഒരു മാസം മുമ്പാണ് ഖത്തറിലെത്തിയത്.
മാട്ടൂൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. സഹോദരങ്ങൾ: ജസീൽ, ജസ്ന. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ ലഭ്യമാക്കിയിട്ടില്ല.
കെ.എം.സി.സി അൽ ഇഹ്സാൻ റീപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ ഖബറടക്കും. ജോലിക്കായി ഖത്തറിലെത്തി ഒരു മാസത്തിനുള്ളിലുണ്ടായ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും
