വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം



വിലങ്ങാട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനുമായ സുനില്‍ ആണ് മരിച്ചത്. പ്രദേശത്തിറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മൃഗം തിരിച്ചെത്തി സുനിലിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണവം വനമേഖലയില്‍നിന്ന് വന്യമൃഗങ്ങള്‍ അടിക്കടി ജനവാസ മേഖലകളിലേക്ക് എത്തുന്നതിനാല്‍, പ്രദേശത്ത് കാട്ടുപോത്ത് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു