സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ചു: സോ​ണി​യ ഗാ​ന്ധി​യും ഖാ​ർ​ഗെ​യും വി​ല​ക്കി​യി​ട്ടും ആ​ലാ​പ​നം തു​ട​ർ​ന്ന് നേ​താ​ക്ക​ൾ

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ചു: സോ​ണി​യ ഗാ​ന്ധി​യും ഖാ​ർ​ഗെ​യും വി​ല​ക്കി​യി​ട്ടും ആ​ലാ​പ​നം തു​ട​ർ​ന്ന് നേ​താ​ക്ക​ൾ



ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്തൊ​മ്പ​താം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. ഔ​ദ്യോ​ഗി​ക നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

ച​ട​ങ്ങി​നി​ടെ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ക്കാ​ൻ തു​ട​ങ്ങി​യ​ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും സോ​ണി​യാ ഗാ​ന്ധി​യും ചേ​ർ​ന്ന് ത​ട​യാ​ൻ ശ്ര​മി​ച്ച​ത് വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് വി​ല​ക്കി​യി​ട്ടും ആ​ലാ​പ​നം തു​ട​ർ​ന്ന​ത് പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത പ​ര​സ്യ​മാ​ക്കു​ന്ന​താ​യി.

വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷ​മാ​ണ് ഖാ​ർ​ഗെ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്. മു​മ്പൊ​രി​ക്ക​ൽ പാ​ർ​ല​മെ​ന്‍റി​ൽ വ​ന്ദേ​മാ​ത​രം ബി​ല്ലി​നെ​തി​രെ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക​യും, രാ​ജ്യ​ത്ത് ഇ​ത് കൂ​ടു​ത​ൽ ഭി​ന്ന​ത​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ന്ദേ​മാ​ത​ര ആ​ലാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന നി​ല​പാ​ടു​ക​ളാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത ആ​സ്ഥാ​ന​ത്ത് ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ളൊ​രു സം​ഭ​വം ന​ട​ന്ന​ത് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി​യി​ട്ടു​ണ്ട്.