ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം: രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ കെ മുരളീധരൻ നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം: രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ കെ മുരളീധരൻ നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ


കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ സംഭവത്തിൽ ആരോഗ്യ മന്ത്രി നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ. രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിലപാട് പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎഫ്ഐ പൊതിച്ചോർ നൽകുന്നതിനെതിരെ ഉടവാൾ എടുത്തയാളാണ് കെ മുരളീധരൻ. അതേ മുരളീധരൻ സ്വന്തം പരിവാരങ്ങളെ കൊണ്ട് ആശുപത്രിക്ക് ഉള്ളിൽ മുദ്രാവാക്യം വിളിപ്പിച്ച് പുളകം കൊണ്ടു. രോഗികൾക്കിടയിൽ മുദ്രാവാക്യം കേൾക്കണമെന്ന് ആഗ്രഹിച്ചത് മന്ത്രിയുടെ അല്പത്തരം ആണെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു.</p><p>ആരോഗ്യരംഗത്തെ കേരള മോഡലിനെ ട്രോൾ മെറ്റീരിയലാക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രിയെ എൻജിഒ അസോസിയേഷൻ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി സ്വകരിച്ചത്. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.