കന്യാകുമാരിയിലെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ.

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്



തിരുവനന്തപുരം :  കന്യാകുമാരിയിലെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ. ഒളിവിലായിരുന്ന ഷീജയെ ബെംഗളൂരുവിനടുത്തുള്ള ഓസൂറിൽവച്ചാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നെയ്യാറ്റിൻകര സ്വദേശിനി ആൻസിജയുടെ മരണത്തിലാണ് നടപടി. ഷീജക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

പ്രിൻസിപ്പലിന്റെ മാനസിക പീഡനമാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് പരാതി. വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടർന്ന് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് ചാടിയത്