കേരള-കർണാടക അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള നിർദിഷ്ട ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു.

നീണ്ട കാത്തിരിപ്പിന് വിരാമം: ബൈരക്കുപ്പ പാലത്തിന് കർണാടകയുടെ അനുമതി 


തിരുവനന്തപുരം: കേരള-കർണാടക അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള നിർദിഷ്ട ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു. വയനാട്ടിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ എച്ച്.ഡി കോട്ട പരിധിയിലുള്ള ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ് ഈ അന്തർസംസ്ഥാന പാലം.(Karnataka Approves Bairakuppa Bridge Wayanad Bengaluru Distance Reduced)

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ജനപ്രതിനിധികൾ നടത്തിയ ചർച്ചകളെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. വിഷയം കർണാടക മന്ത്രിസഭായോഗത്തിൽ ഉന്നയിച്ച് അനുമതി വേഗത്തിലാക്കാമെന്ന് ശിവകുമാർ ഉറപ്പുനൽകിയിരുന്നു.

പാലം യാഥാർത്ഥ്യമാകുന്നതോടെ ബംഗളൂരുവിനും സുൽത്താൻ ബത്തേരിക്കുമിടയിലുള്ള യാത്രാദൂരം 40 കിലോമീറ്ററോളം കുറയും. പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും വേഗത്തിലെത്താൻ ഇതിലൂടെ സാധിക്കും