കേളകം പെരുന്താനത്തെ വാഹനാപകടം ; പരിക്കേറ്റ യുവാവ് മരിച്ചു
കേളകം : പെരുന്താനം കുരിശടിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.പെരുന്താനം സ്വദേശി പൂവത്തിങ്കൽ റെജിയുടെ മകൻ എഡ്വിൻ (19) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസ്സിലേക്ക് വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്.
