സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം.

ബ്രൂണെയിലുള്ളത് വടക്കാഞ്ചേരി കരുമത്രക്കാരന്‍ ദാമോദര മേനോന്‍; സുകുമാരക്കുറുപ്പ് കള്ളക്കഥ പൊളിച്ച് പൊലീസ്; ഫോണില്‍ സംസാരിച്ചെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി; സുകുമാരക്കുറുപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയെന്ന മാധ്യമ കോലാഹലങ്ങള്‍ക്കും തരംഗമായ ചിത്രങ്ങള്‍ക്കും പിന്നിലെ കള്ളക്കഥ പൊളിഞ്ഞു

വടക്കാഞ്ചേരി: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമ്മാവനുമായി ഫോണിൽ സംസാരിക്കാറുണ്ടെന്ന് ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് വിശദമാക്കി. ഫോട്ടോയിൽ ഉള്ളത് ബന്ധുവാണെന്ന് 90 ശതമാനം ഉറപ്പുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ലെന്നും ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് പ്രതികരിച്ചു. കരുണാകര മേനോന്റെ കരുമത്രയിലെ വീട്ടിലെത്തി പൊലീസ് വിവരം തിരക്കിയിരുന്നു. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു