ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി; രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു

ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി; രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു

കോഴിക്കോട്: ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂര്‍ കുതിരാടം സ്വദേശി ബാസിലിനെ (23) യാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്.