പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദിയില്‍ ചങ്ങാടം മുങ്ങി; മധ്യവയസ്‌കനെ കാണാതായി

പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദിയില്‍ ചങ്ങാടം മുങ്ങി; മധ്യവയസ്‌കനെ കാണാതായി

വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദിയില്‍ ചങ്ങാടം മുങ്ങി മധ്യവയസ്‌കനെ കാണാതായി. വെട്ടത്തൂര്‍ ഊരിലെ ചന്ദ്രനെയാണ് കാണാതായത്.

ചങ്ങാടത്തില്‍ നദി കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചങ്ങാടം മുങ്ങിയതോടെ ചന്ദ്രന്‍ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു