ചെറുപുഴ താബോറിൽ ഉരുൾപൊട്ടൽ: ഉദയഗിരി- താബോർ റോഡ് അടച്ചു
ചെറുപുഴ: ചെറുപുഴ താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. തോണ്ടങ്കുന്ന് ഭാഗത്താണ് പുതിയതായി ഉരുൾപൊട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇതേ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.
തുടർച്ചയായ ഉരുൾപൊട്ടലിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഉദയഗിരി താബോർ റോഡ് പൂർണ്ണമായി അടച്ചു. ജനങ്ങൾ ഈ ഭാഗത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
