കണ്ണൂര്‍: കോതമംഗലം, ഊന്നുകല്‍ സിഐമാരെയും പൊലീസിനെയും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായി തലശ്ശേരി സബ് ജയിലില്‍ കഴിയുകയായിരുന്ന ആയങ്കിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ നാളെ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അര്‍ജുന്‍ ആയങ്കി കോതമംഗലം എസ്എച്ച്ഒ പ്രശാന്തിനെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭീഷണി. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്.
'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്റെ പോസ്റ്റ് ആരംഭിച്ചത്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെന്നും അര്‍ജുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.
ഇതിനിടെയായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കായി അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ നിരവധി തവണ ആയങ്കി ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
ആയങ്കിയുടെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. അഴീക്കോട് കപ്പകടവിലെ വീട്ടിലാണ് തിങ്കളാഴ്ച പകല്‍ റെയ്ഡ് നടത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെങ്കിലും അതു കണ്ടെത്തിയിട്ടില്ല നിലവില്‍ സിം കാര്‍ഡില്ലാത്ത ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ആയങ്കിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. ലാപ്പ്‌ടോപിലെ ഡാറ്റകള്‍ സൈബര്‍ പൊലിസ് പരിശോധിക്കും.
കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സിപിഎം സൈബര്‍ പോരാളിയായി അറിയപ്പെടുന്ന അര്‍ജുന്‍ ആയങ്കിയെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായി തള്ളി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഒറ്റപെട്ടിരിക്കുകയാണ് ക്വട്ടേഷന്‍ നേതാവ്.
അര്‍ജുന്‍ആയങ്കിയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടാന്‍ സൈബര്‍ പൊലിസും ഹര്‍ജി നല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി ര മേശ് ചെന്നിത്തലക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് ക ണ്ണൂര്‍ സൈബര്‍ പൊലീസ് നീക്കം തുടങ്ങിയത്. ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നട പടിക്രമങ്ങള്‍ക്കും പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആയങ്കിയുടെ കേസ് ഹിസ്റ്ററി വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചു
കേസില്‍ കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കുമാ യി അര്‍ജുനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അ പേക്ഷ സമര്‍പ്പിച്ചു. നിലവില്‍ ഇതേ കേസില്‍ റിമാന്‍ഡില്‍ ക ഴിയുകയാണ് അര്‍ജുന്‍ ആയ ങ്കി. അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവെക്കുന്നതിനായി ഉപ യോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിവൈസുകളാണ് ഈ കേസില്‍ പൊലീസിന്റെ പ്രധാന തെളിവ്.ആയങ്കിയില്‍ നി ന്നും പിടിച്ചെടുത്ത ഫോണിലൂടെയാണോ വിവാദ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് വിശദമായി പരിശോധിക്കും.
അതേസമയം, താന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചു കൊണ്ട് പോസ്റ്റുകള്‍ പങ്കുവെച്ചത് താനല്ലെന്നും ആയങ്കി മൊഴി നല്‍കിയതായി സൂചനയുണ്ട്. തന്റെ സുഹൃത്താണെന്നാണ് അര്‍ജുന്‍ ആയങ്കി അന്വേഷ ണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി പൊലീസി ന്റെ അന്വേഷണം ഈ വഴിയിലും പുരോഗമിക്കുന്നുണ്ട്. ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒളിവിലുള്ള സുഹൃത്തിനെ കണ്ടെത്താനുള്ള ഊര്‍ജിതമായ തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
