സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും: മുഖ്യമന്ത്രി VD സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും

സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും: മുഖ്യമന്ത്രി VD സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും 


തിരുവനന്തപുരം: കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് 5.30-ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വാരാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.(Onam Week Celebrations To Begin In Thiruvananthapuram Inauguration By Chief Minister VD Satheesan)

ടൂറിസവും സാംസ്കാരികവും സിനിമയും വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിനിമാ താരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ കെ. മുരളീധരൻ, സി. പി. ജോൺ, തിരുവനന്തപുരം മേയർ വി. വി. രാജേഷ്, ഡോ. ശശി തരൂർ എം.പി തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖരും സാന്നിധ്യമറിയിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രശസ്ത നടി ശോഭനയുടെ നൃത്താവിഷ്കാരവും കെ.എസ്. ഹരിശങ്കറിന്റെ ലൈവ് മ്യൂസിക് ബാൻഡ് അവതരണവും അരങ്ങേറും.

ആഗസ്റ്റ് 24 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയിലെ 35 വേദികളിലായി 340-ലേറെ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 30-ന് നടക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് സമാപനമാകും. സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി വിശിഷ്ടാതിഥിയാകും. ഓണാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലുടനീളം ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്