പ്രിയദർശിനി' പദ്ധതിയുടെ 100-ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല: വ്യാജ പ്രചാരണത്തിനെതിരെ ഗതാഗത മന്ത്രി

പ്രിയദർശിനി' പദ്ധതിയുടെ 100-ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല: വ്യാജ പ്രചാരണത്തിനെതിരെ ഗതാഗത മന്ത്രി


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ യാത്ര പദ്ധതിയുടെ നൂറാം ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് സൗജന്യമായി സാരി വിതരണം ചെയ്യുമെന്ന വാർത്ത വ്യാജമാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. എല്ലാ ജില്ലാ ഡിപ്പോകൾ കേന്ദ്രീകരിച്ചും സാരി വിതരണം നടത്തുമെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തള്ളിക്കളഞ്ഞ മന്ത്രി, ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ചു.

തമ്പാനൂരിൽ ഗതാഗത മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച് സാരി വിതരണം ചെയ്യുമെന്ന പ്രചാരണം തെറ്റാണെന്നും, പദ്ധതിയുടെ നൂറാം ദിനത്തിൽ ആഘോഷ പരിപാടികൾ മാത്രമാണ് ക്രമീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ പ്രചാരണത്തിൽ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനോട് മന്ത്രി കടുത്ത അതൃപ്തി അറിയിച്ചു.


പദ്ധതിയുടെ ഭാഗമായി സാരി വിതരണം ഇല്ലെന്നും വാർത്തകൾ വ്യാജമാണെന്നും കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോദ് ശങ്കറും സ്ഥിരീകരിച്ചു. വിജയകരമായി മുന്നേറുന്ന പ്രിയദർശിനി പദ്ധതിയുടെ ശോഭ കെടുത്താൻ ലക്ഷ്യമിട്ട് നടന്ന വ്യാജ പ്രചാരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്